1744 white alto movie review
1744 White Alto മൂവി എന്റെ അഭിപ്രായം ആദ്യം തന്നെ സിനിമ കാണാൻ ഉള്ള കാണികളുടെ എണ്ണം മാണ് എന്നെ അത്ഭുതപെടുത്തിയത് വീട്ടുകാരോടൊപ്പം ഒറ്റക്ക് ആദ്യം ആയാണ് തിയേറ്ററിൽ ഇരുന്ന് ഒരു പടം കാണണെ...
പടത്തിലേക്ക് വരുക ആണെങ്കിൽ കാണികളുടെ എണ്ണം ഈ 1മണിക്കൂർ 50മിനിറ്റിനെ ബാധിക്കുന്നില്ല...
*വിജയ ബാർ
*വൈറ്റ് ആൾട്ടോ കാർ
*കുളു മണാലി
*ക്ഷേത്രം
ഈ പോയിന്റ് എപ്പോഴും കഥയിൽ മാറി മറഞ്ഞു വരുന്നുണ്ട്... നമ്മൾ എന്തേലും ഒരു സംഭവം എടുത്താൽ ആ നാട്ടിൽ ഉള്ള കുറച്ച് പേര് എന്തായാലും അതിൽ ഉൾപ്പെടും അവസാനം ആ ഉൾപ്പെട്ടവരിൽ തന്നെ അത് അവസാനിക്കും... ഇതുവരെ കണ്ട ഒരു സിനിമ കഥ അല്ല പുതിയ കഥാ ഭാവം.. നാം ഇന്ന് വരെ കണ്ട ഒരു നോർമൽ ജീവിതത്തിൽ നിന്ന് ഉണ്ടായ പ്രേശ്നങ്ങൾ എല്ലാം അവസാനിപ്പിച്ചു കാണിക്കുന്ന ഒരു സിനിമ അല്ല ഇത്
*visual tone
ഇതുവരെ കണ്ട് വരാത്ത ഒരു tone അതിന്റെ കൂടെ ശബ്ദം കൂടെ ആകുമ്പോൾ എന്തോ ഒരു പഴയ ഓൾഡ് ടച്ച്...
*അഭിനയം
Anand Manmadhan മൗനതയിലൂടെ ഭാവം കൊണ്ട് മനോഹരമാക്കി. പിന്നെ പ്രതേകിച്ചു പറയണ്ട മൂന്നു പോലീസ് കാരുടെ കഥാപാത്രങ്ങളുടെ അഭിനയം ഒന്നും പറയാൻ ഇല്ല...
Sharaf U Dheenന്റെ അഭിനയവും സൂപ്പർ എടുത്തു പറയു വാണേൽ എല്ലാരും എല്ലാ കഥാപാത്രവും പൊളി...
Rajesh Madhavan തന്റെ കഥാപാത്രം വളരെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്...
ഈ സിനിമക്ക് ഈ കേരള സമൂഹത്തെ ഒന്ന് എടുത്തു കാട്ടാൻ കഴിഞ്ഞിട്ടുണ്ട് ഓരോ കാര്യവും ഡീറ്റെയിൽസ് ആയി തമാശ രൂപേണേ.. വർഷത്തിൽ 41 ദിവസം മാത്രം ഭാര്യയെ തല്ലാത്ത ഭർത്താവ്... പൊളിറ്റിക്സ് എല്ലാം വളരെ രീതിയിൽ സിനിമ കാട്ടുന്നു...
പടം കാണാൻ മിനിമം ആൾ ഇല്ല നിങ്ങൾ വേറെ പടത്തിനു കേറിക്കോ എന്ന വാക്ക് നമ്മൾ കേട്ടിരുന്നേൽ ഈ വ്യത്യസ്തമായ അനുഭവം നമുക്ക് പിന്നെ കിട്ടില്ലാരുന്നു...
കാണികൾ ഇല്ലാത്തോണ്ട് തന്നെ തീയേറ്ററിൽ എല്ലാ ഭാഗത്തു നിന്ന് സിനിമ കാണാൻ ഉള്ള ഒരു അവസരം നമുക്ക് ആദ്യമായി ലഭിച്ചു....